ചേട്ടനെ അവര്‍ കൊലപ്പെടുത്തുകയായിരുന്നു; പാടിയിലെത്തിയ പലരും മണിക്ക് പണം നല്‍കാനുണ്ടായിരുന്നു, അന്വേഷണം അവസാനിപ്പിച്ച മട്ടാണ്- പ്രക്ഷോഭത്തിനൊരുങ്ങി കുടുംബം

മൊഴി എടുത്തതല്ലാതെ ഒരിഞ്ചുപോലും പോലും മുന്നോട്ടു പോകാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല

 കലാഭവന്‍ മണി , ആര്‍എല്‍വി രാമകൃഷ്‌ണന്‍ , കലാഭവന്‍ മണിയുടെ കൊലപാതകം
തൃശൂര്‍| jibin| Last Modified വ്യാഴം, 12 മെയ് 2016 (12:01 IST)
കലാഭവന്‍ മണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്‌ണന്‍. സാമ്പത്തിക ഇടപാടുകളാകാം അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്. സാമ്പത്തിക തിരിമറികള്‍ നടത്തിയത് ബന്ധുക്കളായാലും അറസ്‌റ്റ് ചെയ്യണം. മരണം നടന്ന് രണ്ടു മാസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മണിയുടെ മരണത്തിലെ അന്വേഷണത്തില്‍ വീഴ്‌ച വരുന്ന സാഹചര്യത്തില്‍ കുടുംബത്തിന് അതൃപ്‌തിയുണ്ട്. അന്വേഷണം പൊലീസ് അവസാനിപ്പിച്ച മട്ടാണ്. പലരില്‍ നിന്നും മൊഴി എടുത്തതല്ലാതെ ഒരിഞ്ചുപോലും പോലും മുന്നോട്ടു പോകാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. ഇതിനെതിരെ കുടുംബം പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്നും രാമകൃഷ്‌ണന്‍ പറഞ്ഞു.

പാടിയിലെത്തിയ പലരും ചേട്ടന് പണം നല്‍കാന്‍ ഉള്ളവരായിരുന്നു. ചേട്ടന്‍ ഇവരോട് തുടര്‍ച്ചയായി പണം ആവശ്യപ്പെട്ടതോടെ ഇവര്‍ അങ്കലാപ്പില്‍ ആയിരുന്നു. അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവര്‍ തുടര്‍ച്ചയായി മദ്യം നല്‍കുകയും അതില്‍ ഘട്ടം ഘട്ടമായി വിഷം കലര്‍ത്തിയിരുന്നോ എന്നും സംശയം ഉണ്ടെന്നും രാമകൃഷ്‌ണന്‍ പറഞ്ഞു.

കലാഭവൻ മണി മരിച്ചിട്ട് രണ്ട് മാസമായിട്ടും മരണത്തിലെ ദുരൂഹത നീക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ദുരൂഹ മരണം സംബന്ധിച്ചുള്ള പൊലീസ് അന്വേഷണം പാതിവഴിയിൽ നിലച്ചു. മണിയുടെ ശരീരത്തിൽ കണ്ടെത്തിയ മെഥനോളിന്റേയും കീടനാശിനിയുടേയും അംശം കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഹൈദരാബാദിലെ കേന്ദ്രഫൊറന്‍സിക് ലാബിലെ പരിശോധന ഫലം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

കാക്കനാട് ലാബിലെ ആന്തരികാവയവ പരിശോധനയില്‍ കണ്ടെത്തിയ മെഥനോളിന്റെയും ക്ലോറോ പെറിഫോസിന്റെയും സാന്നിധ്യത്തിന്റെ അളവ് സംബന്ധിച്ച് ഇനിയും നിഗമനമായില്ല. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അന്വേഷണം വേഗത്തിലാക്കാനുള്ള ഇടപെടല്‍ ആഭ്യന്തര വകുപ്പില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു
സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന മുമ്പായി ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായി ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...