ഹമാസ് ബന്ദികളാക്കി കൊണ്ടുപോയ നാലുപേര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 4 ജൂണ്‍ 2024 (09:45 IST)
ഹമാസ് ബന്ദികളാക്കി കൊണ്ടുപോയ നാലുപേര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്. 2023 ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇവരെ ബന്ദികളാക്കി മുനമ്പിലേക്ക് കൊണ്ടുപോയത്. ഗാസ കൈയടക്കി വച്ചിരിക്കുന്ന സംഘം ഇപ്പോഴും ഇവരുടെ മൃതദേഹം കൈയടക്കി വച്ചിരിക്കുകയാണെന്ന് ഇസ്രയേല്‍ ആരോപിച്ചു. ഇവരുടെ മരണം സ്ഥിരീകരിച്ചത് ഇസ്രയേല്‍ ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്.

അതേസമയം കഴിഞ്ഞദിവസം ഇസ്രായേല്‍ സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. സിറിയയില്‍ ഒരാഴ്ചക്കുള്ളില്‍ ഇസ്രയേല്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇന്നലെ പുലര്‍ച്ചെ 12.20നാണ് ആക്രമണം ഉണ്ടായത്. മെയ് 29ന് ഇസ്രയേല്‍ സിറിയയിലെ സെന്‍ട്രല്‍ പ്രദേശത്തും തീരപ്രദേശ സിറ്റിയായ ബെനിയാസിലും നടത്തിയ ആക്രമണത്തില്‍ ഒരു കുട്ടി മരണപ്പെട്ടിരുന്നു. കൂടാതെ പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :