ചെന്നൈ|
VISHNU.NL|
Last Modified തിങ്കള്‍, 4 ഓഗസ്റ്റ് 2014 (17:30 IST)
ഇറാഖിലെ സുന്നി വിമത തീവ്രവാദികളായ ഐഎസ്ഐഎസ്സിന്റെ പേരും ലോഗോയും അടയാളപ്പെടുത്തിയ കറുത്ത നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ച് ഫോട്ടോ എടുത്തവരെ തമിഴ്നാട്ടില്‍ ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തമിഴ് നാട്ടിലെ രാമനാഥപുരം സ്വദേശികളായ 26 യുവാക്കളെയാണ് ക്യു ബ്രാഞ്ച് കസ്റ്റ്ഡിയിലെടുത്തത്. ഇവര്‍ ടീഷര്‍ട്ട് ധരിച്ചെടുത്ത ചിത്രം സോഷ്യല്‍ നെറ്റ്വക്കിംഗ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്തതൊടെയാണ് സംഭവം വിവാദമാകുന്നത്.
ഇറാഖിലെ ആഭ്യന്തര യുദ്ധത്തില്‍ കുടുങ്ങിയ നഴ്സ്മാരെ തിരികെ അയച്ചതിന് നന്ദി പ്രകടിപ്പിച്ചതാണ് എന്നാണ് യുവാക്കള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ അന്വേഷണ സംഘം ഇത് വിശ്വസിച്ചിട്ടില്ല.തീവ്രവാദ ബന്ധമൊന്നും ഇത് വരെ തെളിഞ്ഞിട്ടില്ലെങ്കിലും യുവാക്കള്‍ നിരീക്ഷണത്തിലാണെന്ന് അന്വേഷണ സംഘം പറഞ്ഞു.ഇവരുടെ പശ്ചാത്തലം വിശദമായി അന്വേഷിച്ച് വരികയാണ്.
റംസാന്‍ ദിനത്തില്‍ രാമനാഥപുരം പള്ളിക്ക് മുന്‍പില്‍ നിന്നാണ് ഇവര്‍ ഫോട്ടോ എടുത്തത്. എന്നാല്‍ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത് വിദേശത്തുനിന്നാണെന്ന് തെളിഞ്ഞിട്ടുണ്ട്. ടീഷര്‍ട്ട് തിരുപ്പൂരിലെ തുണി മില്ലില്‍ നിന്ന് വാങ്ങിയത് അബ്ദുല്‍ റഹ്മാന്‍ എന്ന യുവാവാണ്. ഇയാളേയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.