തിരുവനന്തപുരം|
Last Modified തിങ്കള്‍, 4 ഓഗസ്റ്റ് 2014 (10:49 IST)
കായികതാരങ്ങളായ പൊലീസുകാരുടെ പ്രത്യേക മെസ് അടച്ച സംഭവത്തില്‍ താരങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വെള്ളിയാഴ്ചയാണ് പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ മെസ് അടച്ചത്.
കായികതാരങ്ങളായ പൊലീസുകാര്‍ക്ക് പ്രത്യേക മെസ് അനുവദിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം ഡിജിപി ഇറക്കിയ ഉത്തരവ് മറികടന്നാണ് മെസ് അടച്ചുപൂട്ടിയത്. ഇതിനെതിരെ താരങ്ങള്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഭക്ഷണം നിഷേധിച്ച് കോളേജില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടക്കുന്നതായും കായികതാരങ്ങള്‍ ആരോപിച്ചു.