ധാക്ക|
Last Modified തിങ്കള്‍, 4 ഓഗസ്റ്റ് 2014 (17:00 IST)
ബംഗ്ലാദേശില്‍ 200 യാത്രക്കാരുമായി പോയ ബോട്ട് പദ്മ നദിയില്‍ മുങ്ങി. ധാക്കയില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് മാറി മുന്‍ഷിഗഞ്ച് ജില്ലയിലാണ് സംഭവം. പിനാക് 6 എന്ന ബോട്ടാണ് മുങ്ങിയത്.
44 യാത്രക്കാരെ രക്ഷപെടുത്തിയതായി ജില്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മൊഹമ്മദ് സയ്ഫുള്‍ ഹസന്‍ ബാദല്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.