ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു

ന്യൂഡൽഹി| VISHNU N L| Last Updated: ബുധന്‍, 26 ഓഗസ്റ്റ് 2015 (21:25 IST)
തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗമാകുന്ന ഇന്ത്യാക്കാരുടെ എണ്ണം കൂടുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നു. ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. 17 ചെറുപ്പക്കാർ സംഘടനയിലേക്കോ ഇതേ ആവശ്യത്തിനായി സിറിയ -ഇറാഖ് മേഖലയിലേക്കോ പോയെന്ന് ദേശീയ മാദ്ധ്യമം റിപ്പോർ‌ട്ട് ചെയ്യുന്നു.


മികച്ച വിദ്യാഭാസമുള്ള മധ്യവ‌ർഗക്കാരാണ് ഇവരിൽ ഭൂരിഭാഗവും. ആർക്കും തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്നും ചിലർ മുസ്ലീം സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം ഇവരിൽ ഒരു യുവതി വീട്ടിൽ മടങ്ങിയെത്തിയെന്നും പറയപ്പെടുന്നു.

ഇന്ത്യൻ മുജാഹിദിന്റെ 12ഓളം പേരും ഐസിസിൽ ചേർന്നു. 22 പേരെ തിരികെയെത്തിച്ചതായി പോലീസ് അവകാശപ്പെടുന്നുമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റില്‍ ആക്രമണ ലക്ഷ്യങ്ങളില്‍ ഇന്ത്യയുമുള്ളതിനാല്‍ ഈ റിപ്പോര്‍ട്ട് ഗൌരവമായി പരിഗാനിക്കേണ്ടിവരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :