ന്യൂഡല്‍ഹി|
JOYS JOY|
Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (12:34 IST)
സ്റ്റാര്‍ ഇന്ത്യ മുന്‍
സി ഇ ഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വന്തം സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഓഗസ്റ്റ് 31 വരെ ഇന്ദ്രാണി മുഖര്‍ജിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
2012ലാണ് ഇന്ദ്രാണിയുടെ സഹോദരി ഷീന ബോറ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇന്ദ്രാണിയുടെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. മൃതദേഹ അവശിഷ്ടങ്ങള്‍ പൊലീസ് കഴിഞ്ഞദിവസം കണ്ടെടുക്കുകയും ചെയ്തിരുന്നു.
മുംബൈയില്‍ നിന്ന് 84 കിലോമീറ്റര്‍ അകലെ റായ്ഗഢില്‍ വനത്തിലായിരുന്നു മൃതദേഹം കുഴിച്ചിട്ടത്. കൊലനടത്താന്‍ ഇന്ദ്രാണിയെ സഹായിച്ചത് താനാണെന്ന് ഡ്രൈവര്‍ സമ്മതിച്ചിരുന്നു. ഡ്രൈവര്‍ തന്നെ ആയിരുന്നു മൃതദേഹം കുഴിച്ചിട്ട സ്ഥലവും കാണിച്ചു കൊടുത്തു.