ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 2 ഒക്‌ടോബര്‍ 2014 (17:01 IST)
ഇന്ത്യക്കാരില്‍ ഇപ്പോള്‍ പുതിയൊരു പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. എന്തെന്നാല്‍ ഇന്റെര്‍നെറ്റ് ഇല്ലാത്ത അവസ്ഥ ഇപ്പോള്‍ ഇന്ത്യയിലെ മധ്യവര്‍ഗത്തിന് താങ്ങാനാകുന്നതിലും അധികമാണ്. ഇന്ത്യയിലെ 82 ശതമാനം പേര്‍ക്കും അഞ്ചുമണിക്കൂറിലധികം ഇന്‍റര്‍നെറ്റില്ലാതെ കഴിയാനാവില്ലെന്ന് പുതിയ പഠനം.
ടാറ്റാ കമ്യൂണിക്കേഷന്‍സിന്‍െറ ‘കണക്റ്റഡ് വേള്‍ഡ് സെക്കന്‍ഡ്’ എന്ന് സര്‍വ്വേ റിപ്പോര്‍ട്ടിലാണ് പുതിയ വിവരങ്ങള്‍ ഉള്ളത്. ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ സൗകര്യമില്ളെങ്കില്‍ 82 ശതമാനം പേര്‍ക്കും ‘എന്തെങ്കിലും നഷ്ടപ്പെടും’ എന്ന ഭീതിനിലനില്‍ക്കുന്നുണ്ട്.
പോരാത്തതിന് രാജ്യത്തേ 46 ശതമാനം ആളുകള്‍ പ്രതിദിനം ആറുമണിക്കൂറോ അതില്‍ കൂടുതലോ നെറ്റ് ഉപയോഗിക്കുന്നവരുമാണ്.
ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് വികസിത-വികസ്വര രാഷ്ട്രങ്ങളിലെ പതിനായിരത്തോളം ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ഇതില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍
ആഗോള തോതുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലാണ്. ടാബ്ലറ്റും സ്മാര്‍ട്ട്ഫോണും രംഗപ്രവേശം ചെയ്തതിനേ തുടര്‍ന്നാണ് ഈ വളര്‍ച്ച ഉണ്ടായിരിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.