മിണ്ടാതെ ഉരിയാടാതെ ഇനി സംസാരിക്കാം!

ന്യൂഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (11:57 IST)
പരഹൃദയ ജ്ഞാനം, പരേംഗിത ജ്ഞാനം തുടങ്ങിയ പദങ്ങള്‍ നമ്മുടെ പുരാണങ്ങളില്‍ എഴുതപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം വെറും സങ്കല്‍പ്പങ്ങള്‍ മാത്രമാണെന്നു കരുതിയിരുന്ന ശാസ്ത്രലോകത്തിനേ അത്ഭുതപ്പെടുത്തിക്കൊണ്ട് മൊബൈല്‍ഫോണില്ലാതെ ശബ്ദം ഉച്ചരിക്കാതെ രണ്ടുവ്യക്തികള്‍ തമ്മില്‍ ആശയ വിനിമയം നടത്തിയിരിക്കുന്നു.

ഒരാള്‍ മനസില്‍ ചിന്തിച്ച വാക്കുകള്‍ അങ്ങ് ഫ്രാന്‍സില്‍ ഇരുന്ന ആളാണ് സ്വീകരിച്ചത്. ആശയവിനിമയ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിമരുന്നിടുന്ന ഈ കണ്ടുപിടുത്തത്തില്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാന്‍ വഴിയുണ്ട്. കാരണം ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന ആ സന്ദേശം പുറപ്പെട്ടത് നമ്മുടെ ഭാരത ഭൂമികയില്‍ നിന്നുമാണ്. തലച്ചോറുകള്‍ തമ്മില്‍ ആശയ വിനിമയം നടത്തുന്ന കാലം ഇനി അതി വിദൂരമല്ല.

"ഹൊല, സിയാവോ"(ഹലോ, ബൈ) എന്ന വാക്കുകളാണ്‌ ആദ്യമായി മനുഷ്യമസ്‌തിഷ്‌കത്തില്‍നിന്നു കമ്പ്യൂട്ടറിലൂടെ പുറപ്പെട്ടത്‌. ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണു ഗവേഷണത്തില്‍ പങ്കാളിയായ വ്യക്‌തിയുടെ തലച്ചോറില്‍നിന്നു ഫ്രാന്‍സിലേക്കു സന്ദേശം അയച്ചത്‌.

സാധാരണ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ആരോഗ്യമേഖലയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഇലക്‌ട്രോണ്‍ സെഫലോഗ്രാം (ഇഇജി)ഉപയോഗിച്ച് ഒരാള്‍ എന്താണ് ചിന്തിക്കുന്നത് എന്ന് റെക്കോര്‍ഡ് ചെയ്യുന്നു. ഇതിനായി റൊബോട്ടുകളുടെ സഹായത്തോടെയുള്ള ടിഎംഎസ്‌ സാങ്കേതിക വിദ്യ ഉപയോഗിച്ചു.

ഈ ചിന്തകളെ കമ്പ്യൂട്ടര്‍ ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്തു. തുടര്‍ന്ന് ഇതിനെ ഇന്റെര്‍നെറ്റ് സഹായത്തോടെ ഫ്രാന്‍സിലേക്ക് അയക്കുകയായിരുന്നു ചെയ്തത്. ഈ സന്ദേശം അവിടെ സജ്ജമാക്കിയിരുന്ന കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സന്ദേശത്തിനേ തലച്ചോറിലേക്ക് ന്യൂറോണ്‍ സന്ദേശങ്ങള്‍ക്ക് തുല്യമായ രീതിയിലേക്ക് പരിവര്‍ത്തനപ്പെടുത്തി കടത്തിവിട്ടു.
ന്യൂറോസയന്റിസ്‌റ്റുകളുടെയും റൊബോട്ടിക്‌സ്‌ എഞ്ചിനീയര്‍മാരുടെയും സഹായത്തോയൊയിരുന്നു പരീക്ഷണം. 1876 ല്‍ അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ നടത്തിയ ആദ്യ ടെലിഫോണ്‍ സംഭാഷണത്തോടാണു പുതിയ കണ്ടെത്തലിനെ ശാസ്‌ത്രലോകം താരതമ്യം ചെയ്യുന്നത്‌.

ഇനി ഭാവിയില്‍ ഗൂഗ്ഗിള്‍ ഗ്ലാസുകള്‍ പോലെ ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ഉപകരണങ്ങള്‍ക്കൊണ്ട് നിങ്ങള്‍ മനസില്‍ ചിന്തിക്കുന്ന കാര്യം ആത് ആഗ്രഹിക്കുന്ന ആളിനേ അറിയിക്കാന്‍ സാധിക്കും. പക്ഷേ അതിന് ഇനിയും കാത്തിരിക്കേണ്ടി വരും എന്നു മാത്രം. ഏതായാലും നമുക്കും ആ ശാസ്ത്രത്തിന്റെ അതുല്യമായ സംഭാവനയ്ക്കുവേണ്ടി കാത്തിരിക്കാം.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :