ന്യൂയോര്‍ക്ക്|
jibin|
Last Modified ശനി, 13 സെപ്‌റ്റംബര്‍ 2014 (09:21 IST)
ആപ്പിള്‍ കമ്പനിയുടെ സ്ഥാപകന്‍ സ്റ്റീവന്‍ പോള്‍ ജോബ്‌സ് മക്കളുടെ ആഗ്രഹങ്ങള്‍ക്ക് വിലങ്ങുതടിയായിരുന്നുവെന്ന്. ലോകത്തിന് മുഴുവന്‍ ആപ്പിള്‍ ഗാഡ്‌ജെറ്റുകള്‍ വ്യാപകമായപ്പോള്‍ സ്റ്റീവന്‍ പോള്‍ ജോബ്‌സിന്റെ മക്കള്‍ക്ക് ഇത് കിട്ടാക്കനിയായിരുന്നു.
ഇതിനും പുറമെ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നതിനും ഐപാഡുകള്‍ ഉപയോഗത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മക്കള്‍ക്ക് ഈ കാര്യത്തില്‍ വലിയ നിരാശ ഉണ്ടായിരുന്നിട്ടും സ്റ്റീവന്‍ പോള്‍ ജോബ്‌സ് ഇത് അവഗണിക്കുകയായിരുന്നു.
ജോബ്‌സ് മരണപ്പെടുന്നതിന് ഒരുവര്‍ഷം മുന്‍പ് 2010 ല്‍ ന്യൂയോര്‍ക്ക് ടൈംസ് ജേര്‍ണലിസ്റ്റ് നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം പ്രതിബാധിക്കുന്നത്. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ എന്ന ആശയം ജനകീയമാക്കിയതും ആപ്പിള്‍ കമ്പനിക്ക് തുടക്കമിട്ടതും ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും ചേര്‍ന്നാണ്. നെക്സ്റ്റ് ഐ, പിക്‌സാര്‍ എന്നീ പ്രശസ്ത കമ്പനികളുടെയും സ്ഥാപകനായിരുന്നു ജോബ്‌സ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.