മറക്കരുത് നിങ്ങളേയും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്!

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (08:44 IST)
രാജ്യത്തേ പൌരന്മാരുടെ ഫോണ്‍നമ്പരുകള്‍ കേന്ദ്ര സര്‍ക്കര്‍ നിരിക്ഷിക്കുന്നതായി റിപ്പൊര്‍ട്ട്. ദേശ്ശിയ സുരക്ഷാ നിയമത്തിന്റെയും ഇന്റര്‍നെറ്റ്‌ സാങ്കേതികത സുരക്ഷയുടെയും ഭാഗമായാണ് നിരീക്ഷണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. മാസം തോറും ഇത്തരത്തില്‍ 9,000 ഫോണ്‍ നമ്പറുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണത്തിന്‌ വിധേയമാക്കുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌.

തൂര്‍ക്കിയിലെ ഇസ്‌താംബൂളില്‍ നടന്ന ഇന്റര്‍നെറ്റ്‌ ഗവര്‍ണന്‍സ്‌ ഫോറത്തില്‍ സംഘടനയുടെ ഇന്ത്യാ ഡയറക്‌ടര്‍ മിഷി ചൗധരിയാണ്‌ റിപ്പോര്‍ട്ട്‌ പുറത്ത്‌വിട്ടത്‌. റിപ്പോര്‍ട്ട് പ്രകാരം പ്രതിവര്‍ഷം സര്‍ക്കാര്‍ നിരീക്ഷിക്കുന്ന ഫോണ്‍ നമ്പരുകളുടെ എണ്ണം ഒരുലക്ഷം വരുമെന്നാണ് സൂചന.

സര്‍ക്കാര്‍ തന്നെ മാസം ശരാശരി 7,500 നും 9000 നും ഇടയില്‍ ഓര്‍ഡറുകള്‍ ലഭിക്കാറുണ്ടെന്ന് നേരത്തെ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടി നല്‍കിയിരുന്നു. അതിനു പുറമേയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഇതിനിടെ ഇന്റര്‍നെറ്റ്‌ വഴിയുള്ള വിവരകൈമാറ്റത്തിനേയും നിരീക്ഷണത്തിന് വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായാണ് വാര്‍ത്തകള്‍. ഇതിനായി പ്രത്യേക നിരീക്ഷണ സോഫ്റ്റ്വേര്‍ വികസിപ്പിച്ചുകഴിഞ്ഞു. ഇതുവഴി ഇ മെയിലുകള്‍, ചാറ്റുകള്‍ മറ്റ്‌ ഇന്റര്‍നെറ്റ് അടിസ്‌ഥാന വിവരകൈമാറ്റങ്ങള്‍ എന്നിവ നീരീക്ഷിക്കുമെന്നാണ്‌ സൂചനകള്‍.

എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം തയ്യാറാക്കിയത് സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ ആന്റ്‌ റോബോട്ടിക്‌സ്, ഡിആര്‍ഡിഓ ലബോറട്ടറിയാണ്. 300 ജിബി കപ്പാസിറ്റി വരുന്ന നെട്രാ ഇന്ത്യയില്‍ ഉടനീളമായി 1000 കേന്ദ്രങ്ങളില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യും. ഇത്‌ ഇന്ത്യയില്‍ ഉടനീളം ഒഴുകുന്ന ഇ മെയിലുകള്‍ അതേ സമയത്ത്‌ തന്നെ നിരീക്ഷിക്കും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :