ഇനി പറക്കാം, അന്താരാഷ്ട്ര വിമാന സർവീസുകൾ 27 മുതൽ പഴയ നിലയിലേക്ക്
രാജ്യത്തെ അന്താരാഷ്ട്ര വിമാനസർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ നീങ്ങുന്നു. മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാനസർവീസുകൾ പഴയ നിലയിലാകും.
കൊവിഡിനെ തുടർന്ന് 2020 മാർച്ചിലാണ് അന്താരാഷ്ട്രവിമാനസർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഈ നിയന്ത്രണങ്ങൾ നീക്കുന്നത്.