സെൻസെക്‌സിൽ 581 പോയന്റ് കുതിപ്പ്, നിഫ്റ്റി 16,000 കടന്നു

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (16:49 IST)
നാലുദിവസത്തെ തകർച്ചയ്ക്ക് ശേഷം ചൊവ്വാഴ്‌ച്ച സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്‌തു.റിയാല്‍റ്റി, ഐടി, ഫാര്‍മ ഓഹരികളുടെ കരുത്തില്‍ നിഫ്റ്റി 16,000 തിരിച്ചുപിടിച്ചു.

രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതോടെ കയറ്റുമതി സാധ്യതയുള്ള മേഖലകളിലെ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് സൂചികകൾ നേട്ടത്തിലാക്കിയത്. താഴ്‌ന്ന നിലവാരത്തിൽ ഓഹരികൾ വാങ്ങാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതും നേട്ടമായി.

581.34 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. 53,424.09ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 150.30 പോയന്റ് ഉയര്‍ന്ന് 16,013.50ലുമെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കുതിപ്പുരേഖപ്പെടുത്തിയ മെറ്റല്‍ സൂചിക ഒഴികെയുള്ളവ ഇന്ന് നേട്ടമുണ്ടാക്കി. ഫാര്‍മ, ഐടി, എഫ്എംസിജി, ക്യാപിറ്റല്‍ ഗുഡ്‌സ്, റിയാല്‍റ്റി സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും ഒരുശതമാനത്തിലേറെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :