കൊറോണ പരത്താൻ ആഹ്വാനം ചെയ്‌ത് ഫേസ്ബുക്ക് പോസ്റ്റ്, യുവാവ് അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified ശനി, 28 മാര്‍ച്ച് 2020 (09:52 IST)
വൈറസ് പടർത്താൻ ആഹ്വാനം ചെയ്‌ത് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ഇൻഫോസിസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്‌തു. രോഗം ബാധിച്ചവർ പുറത്തുപോയി തുമ്മി കുറഞ്ഞത് 700 പേർക്കെകിലും വ്യാപിപിച്ച് 17 പേരെയെങ്കിലും കൊലപ്പെടുത്തുക എന്നതായിരുന്നു ഇയാൾ ഫേസ്ബുക്കിൽ കുറിച്ചത്.

നമുക്ക് കൈകള്‍ കോര്‍ക്കാം, പുറത്ത് പോയി പൊതുസ്ഥലത്ത് തുമ്മുക. അങ്ങനെ വൈറസിനെ പരത്തുക എന്നാണ് ബാംഗ്ലൂർ നിവാസിയായ മുജീബ് മൊഹമ്മദ് എന്നയാൾ ഫേസ്‌ബുക്കിൽ കുറിച്ചത്.നിരുത്തരവാദപരമായി ഫേസ്ബുക്കിൽ പോസ്റ്റിട്ട ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായി ബാംഗ്ലൂര്‍ ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. അതേ സമയം യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ഇയാളെ ജോലി ചെയ്‌തിരുന്ന കമ്പനിയിൽ നിന്നും പുറത്താക്കി.ഇയാളുടെ പോസ്റ്റിനെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

യുവാവിന്റെ നടപടി തീർത്തും നിരുത്തരവാദപരമാണെന്നും ഇത്തരം കാര്യങ്ങളെ കമ്പനി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇന്‍ഫോസിസ് ട്വീറ്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :