ഫെബ്രുവരി 20ന് ശേഷം സംസ്ഥാനത്തിന് പുറത്തുനിന്നും എത്തിയവർ കാസർകോട്ടിൽ മുറിയിൽ കഴിയണം

അഭിറാം മനോഹർ| Last Modified ശനി, 28 മാര്‍ച്ച് 2020 (07:44 IST)
ഫെബ്രുവരി 20നുശേഷം സംസ്ഥാനത്തിന് പുറത്തുനിന്നും കാസർകോട്ടിൽ എത്തിയ മുഴുവൻ ആളുകളും വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് കാസർകോട്ട് ജില്ലാ ഭരണഗൂഡം.കാസർകോട് ജില്ലയിൽ ഇന്നലെ 34 പേർക്കുകൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.

എന്നാൽ ഇവർക്ക് വീട്ടിൽ മറ്റുള്ളവരുമായി സമ്പർക്കം പാടില്ലെന്ന് കളക്‌ടർ ഡോ ഡി സജിത് ബാബു പുറപ്പെടുവിച്ച റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 82 രോഗികളാണ് കാസർകോട്ടിലുള്ളത്.ഇവരെല്ലാം കാസർകോട് ജനറൽ ആശുപത്രിയിലാണ്.ഇവർക്കുപുറമേ, 6,085 പേർ നിരീക്ഷണത്തിലും 103 പേർ വാർഡിലുമാണ്. 308 പേരുടെ പരിശോധനഫലം വരാനുണ്ട്.വിദേശത്തുനിന്ന് 4000-ഓളം പേർ കാസർകോട്ടേക്ക് എത്തിയിട്ടുണ്ടെന്നിരിക്കെ,‚ 300-ഓളം പേർക്ക് ചികിത്സ ഒരുക്കേണ്ടിവരുമെന്ന കണക്കുകൂട്ടലിലാണ് ജില്ലാ അധികൃതർ.

അതേസമയം പുതിയതായി രോഗം ബാധിച്ചവരിൽ ഭൂരിപക്ഷം പേരും വിദേശത്തുനിന്നും വന്നവരാണെന്ന ആശ്വാസത്തിലാണ് ജില്ലാ ഭരണഗൂഡങ്ങളും ജനങ്ങളും.നിലവിലെ സാഹചര്യത്തിൽ രോഗം പ്രതിരോധിക്കാനാകുമെന്ന് പോലീസിന്റെ നടപടികൾക്ക് മേൽനോട്ടം വഹിക്കാനെത്തിയ എറണാകുളം സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :