അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കിയിൽ കോവിഡ് 19 സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ സംസ്ഥാനം മുഴുവൻ സഞ്ചരിച്ചു, വിവരങ്ങൾ പുറത്ത്
- ആരോഗ്യ പ്രവർത്തകർ ഊണും ഉറക്കവും വെടിഞ്ഞ് പ്രവർത്തിക്കുന്നവർ, വാക്കിലോ നോക്കിലോ പ്രവർത്തിയിലോ അനാദരവ് കാട്ടരുതെന്ന് മുഖ്യമന്ത്രി
- സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കോവിഡ് 19, ഇതിൽ 34 പേരും കാസർഗോഡുനിന്ന്, സ്ഥിതി കൂടുതൽ ഗുരുതരമെന്ന് മുഖ്യമന്ത്രി
- രാമായണത്തിനു പിന്നാലെ മഹാഭാരതവും ? ബോറടി മാറ്റാൻ കിടിലൻ വഴി!
- കൊറോണാ ബോധവത്കരണത്തില്‍ സജീവമായിരുന്ന നടന് സേതുരാമന് ഹൃദയാഘാതം മൂലം മരിച്ചു
കൊറോണ പുല്ലാണ് ! ഇറ്റലിയില്‍ 101 വയസുകാരന് അസുഖം ഭേദമായി !
കൊറോണ വൈറസ് അഞ്ചുലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ലോകമെങ്ങുനിന്നുമായി 24,000ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ രാജ്യങ്ങളിലൊന്നാണ് ഇറ്റലി. അവിടെയാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഈ സാഹചര്യത്തിനിടയിലും ഇറ്റലിയിലെ റിമിനിയിൽ 101 വയസ്സുള്ള ഒരാള്‍ കൊറോണ വൈറസിന്റെ പിടിയില്‍ നിന്ന് കരകയറി. ഇദ്ദേഹത്തെ മിസ്റ്റർ പി എന്ന പേരോടെയാണ് ഇറ്റലി പരിചയപ്പെടുത്തുന്നത്. ആശുപത്രിയില്‍ നിന്ന് അസുഖം ഭേദമായി ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയി.
റിമിനി വൈസ് മേയർ ഗ്ലോറിയ ലിസി മിസ്റ്റര്‍ പിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 1919ലാണ് പി ജനിച്ചത്. കോവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 100 വർഷത്തിൽ കൂടുതൽ പ്രായമുള്ള ഒരാള്‍ കൊവിഡിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ഗ്ലോറിയ ലിസി പറഞ്ഞു.
“ദുഃഖകരമായ കഥകളാണ് ഓരോ ദിവസവും നമ്മള് കാണുന്നത്. പ്രായമായവരെ കൂടുതലായി ആക്രമിച്ച് കീഴ്പ്പെടുത്തുന്ന കൊറോണ വൈറസിനെ കുറിച്ച് എപ്പോഴും കേള്‍ക്കുന്നു. പക്ഷേ അദ്ദേഹം അതിജീവിച്ചു, പി രക്ഷപ്പെട്ടു” - ലിസി കൂട്ടിച്ചേർത്തു.