അനുബന്ധ വാര്ത്തകള്
- അതിതീവ്ര കൊവിഡ് ആറ് പേർക്ക് കൂടി സ്ഥിരീകരിച്ചു, ജനിതകവ്യതിയാനം വന്ന വൈറസ് ബാധിതരുടെ എണ്ണം 100 കടന്നു
- കൊവിഡ് വാക്സിൻ കൊച്ചിയിലെത്തി, വിതരണം 113 കേന്ദ്രങ്ങളിൽ
- കൊവിഡ് വാക്സിൻ നാളെ കേരളത്തിലെത്തും, ആദ്യഘട്ടത്തിൽ 4,35,500 വയൽ വാക്സിൻ
- കൊവിഡ് സെസ് കേന്ദ്രത്തിന്റെ പരിഗണനയിൽ, വാക്സിൻ ചിലവ് നേരിടാനാണെന്ന് വിശദീകരണം
- യുഎസിന്റെയും, ബ്രിട്ടന്റെയും വാക്സിനുകൾക്ക് നിരോധനമേർപ്പെടുത്തി ഇറാൻ
കൊവാക്‌സിൻ പരീക്ഷണം ജനങ്ങളിൽ നടത്തരുത്, ഇന്ത്യക്കാർ ഗിനി പന്നികളല്ലെന്ന് കോൺഗ്രസ്
ജനുവരി 16 മുതൽ ഇന്ത്യയിൽ നൽകി തുടങ്ങുന്ന രണ്ട് കോവിഡ് -19 വാക്സിനുകളിൽ ഒന്നായ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ ജനങ്ങൾക്ക് നൽകി തുടങ്ങരുതെന്ന് കോൺഗ്രസ്.അടിയന്തിര ഉപയോഗത്തിനായി കോവാക്സിന് അനുമതി നൽകിയതായാണ് ഇന്നലെ വരെ ബിജെപി അവകാശപ്പെട്ടതെന്നും കോൺഗ്രസ് പറയുന്നു.
മൂന്നാം ഘട്ട പരീക്ഷണമായി ജനങ്ങൾക്കുള്ള കുത്തിവയ്പ്പിനെ ഉപയോഗിക്കാൻ കഴിയില്ല, ഇന്ത്യക്കാർ ഗിനി പന്നികളല്ല. കോൺഗ്രസ് എംപിയായ മനീഷ് തിവാരി പറഞ്ഞു.ഭാരത് ബയോടെക്കിന്റെ വാക്സിൻ മനുഷ്യ ഉപയോഗത്തിന് സുരക്ഷിതമാണെന്നും സർക്കാരിന് അതിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പുനൽകാൻ കഴിയുമോ എന്നും ചോദിച്ച് ജനുവരി 11 ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനെ ടാഗുചെയ്ത മനീഷ് തിവാരി ട്വീറ്റ് ചെയ്തിരുന്നു. അതേസമയം ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത വാക്സിൻ ഇന്ത്യയുടെ തദ്ദേശീയ ഉൽപാദനത്തിന്റെയും, മെഡിക്കൽ ഗവേഷണത്തിലെ കരുത്തിന്റെയും പ്രധാന ഉദാഹരണമായാണ് കേന്ദ്ര സർക്കാർ പറയുന്നത്.