യുഎസിന്റെയും, ബ്രിട്ടന്റെയും വാക്‌സിനുകൾക്ക് നിരോധനമേർപ്പെടുത്തി ഇറാൻ

അഭിറാം മനോഹർ| Last Modified വെള്ളി, 8 ജനുവരി 2021 (19:06 IST)
അമേരിക്ക, തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വാക്‌സിനുകൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തി ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനി. ഇരു രാജ്യങ്ങളെയും താൻ വിശ്വസിക്കുന്നില്ലെന്ന് ആയത്തുള്ള ഖൊമൈനി പറഞ്ഞു.

അമേരിക്കയുടെയും ബ്രിട്ടന്റെയും വാക്‌സിനുകൾ വിലക്കപ്പെട്ടവയാണ്. രണ്ട് രാജ്യങ്ങളിലെയും കൊവിഡ് വ്യാപനം ചൂണ്ടികാട്ടി ഇറാൻ പറഞ്ഞു. അവർ ചിലപ്പോൾ വാക്‌സിനുകൾ മറ്റ് രാജ്യങ്ങളിൽ പരീക്ഷിക്കുകയാകും. ഫ്രാൻസിനെക്കുറിച്ചും എനിക്ക് ഒട്ടും ശുഭപ്രതീക്ഷയില്ല', അദ്ദേഹം പറഞ്ഞു. അതേസമയം സുരക്ഷിതമായ മറ്റു സ്ഥലങ്ങളിൽനിന്ന് വാക്സിൻ ഇറക്കുമതി ചെയ്യുന്നതിന് എതിരല്ലെന്നും ഖൊമേനി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :