ന്യൂഡല്‍ഹി|
സജിത്ത്|
Last Modified ചൊവ്വ, 15 നവംബര്‍ 2016 (14:27 IST)
500, 1000 നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി.
കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക നയത്തില്‍ ഇടപെടാക് കോടതിയ്ക്ക് കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു.
അതേസമയം, ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പൊതുതാൽപര്യ ഹർജിയിൽ നവംബര്‍ 25ന് സുപ്രീം കോടതി വീണ്ടും വാദം കേൾക്കും.