നോട്ട് മാറാനെത്തുന്നവരുടെ വിരലിൽ മഷി പുരട്ടും, ആവശ്യമായ നോട്ടുകൾ സർക്കാരിന്റെ കൈവശമുണ്ട്; ജനങ്ങൾ ഭയപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്ര സർക്കാർ

നോട്ട് മാറൽ വോട്ടെടുപ്പിന് സമം? നവംബറിലെ ഈ വോട്ടെടുപ്പ് എന്തിന്?

ന്യൂഡൽഹി| aparna shaji| Last Modified ചൊവ്വ, 15 നവം‌ബര്‍ 2016 (12:56 IST)
നോട്ട് മാറാനെത്തുന്നവരുടെയും അക്കൗണ്ടിൽ പണം നിക്ഷേപിക്കാനുമുള്ള ജനങ്ങളുടെ തിരക്കാണ് ബാങ്കുകളിൽ. എടിഎമ്മിലെ അവസ്ഥയും മറിച്ചല്ല. നോട്ട് നിരോധനത്തിന്റെ ആറാം നാൾ കഴിയുമ്പോൾ ജനങ്ങളുടെ പ്രതിസന്ധികൾ കുറയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്.

ബാങ്കിലെത്തുന്നവരുടെ കൈവിരലിൽ ഇനി ബാങ്ക് ജീവനക്കാർ മഷി പുരട്ടിത്തരും. സംഭവം തെരഞ്ഞെടുപ്പിനെ ഓർമിപ്പിക്കുമെങ്കിലും നവംബറിലെ ഈ മഷിപുരട്ടൽ വോട്ടെടുപ്പ് ആണോ എന്ന് തോന്നിയേക്കാം. എന്നാൽ, അസാധുവായ നോട്ടുകള്‍ മാറാനായി ബാങ്കില്‍ എത്തുന്നവരുടെ കൈവിരലില്‍ മഷി പുരട്ടുന്നതിനു പിന്നിൽ ഒരു വലിയ കാര്യം ഒളിഞ്ഞ് കിടപ്പുണ്ട്. ഒരേ ആളുകൾ തന്നെ പിന്നെയും പിന്നെയും വരിയിൽ വന്നു നിന്ന് പണം മാറുന്നുണ്ടെന്നും ഇതാണ് തിരക്ക് അധികമാകുന്നതിന്റെ കാരണവും എന്നാണ് കേന്ദ്രം പറയുന്നത്. രണ്ടാമതും ക്യൂവിൽ വന്ന് നിൽക്കുന്നയാളെ തിരിച്ചറിയാൻ ഈ മഷിപുരട്ടിൽ സഹായിക്കുമത്രേ.

പ്രമുഖ നഗരങ്ങളില്‍ ഇന്ന് തന്നെ മഷി പുരട്ടല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശശികാന്ത് ദാസ് അറിയിച്ചു. ആവശ്യത്തിനുള്ള നോട്ടുകള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ കൈയില്‍ സ്‌റ്റോക്കുണ്ട്. സ്ഥിതിഗതികള്‍ കര്‍ശനനിരീക്ഷണത്തിലാണ്. ജനങ്ങള്‍ ഭയപ്പെട്ടേണ്ട കാര്യമില്ല എന്നും നരേന്ദ്രമോദിയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :