അഹമ്മദാബാദ്|
Last Modified ചൊവ്വ, 15 നവംബര്‍ 2016 (12:28 IST)
മകന്റെ നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപനത്തില്‍ വലഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ
അമ്മ ഹീരാബെന്‍. കൈവശമുള്ള 4, 500 രൂപ മൂല്യം വരുന്ന അസാധുവായ പഴയ നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകള്‍ വാങ്ങാനാണ് ഹീരാബെന്‍ ബാങ്കിലെത്തിയത്.
പ്രായത്തിന്റെ അവശതകളെയും മറികടന്നാണ് പ്രധാനമന്ത്രിയുടെ അമ്മ ബാങ്കിലെത്തിയത്. നോട്ട് അസാധുവാക്കല്‍ മൂലം സാധാരണജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുവെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി പറഞ്ഞിരുന്നു.
പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് ഹീരാബെന്‍ നേരിട്ട് ബാങ്കിലെത്തിയത്.