ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 15 നവംബര്‍ 2016 (11:29 IST)
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വളരെ നല്ല ബന്ധമാണ് തനിക്കുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ ആതിഥേയ ആയ വിരുന്നിലാണ് ട്രംപുമായി തനിക്ക് നല്ല സൌഹൃദമാണെന്ന് മോഡി പറഞ്ഞത്.
ഇന്ത്യയെ അനുകൂലിക്കുന്ന നിലപാട് ആയിരിക്കും ട്രംപ് സ്വീകരിക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്രംപുമായി നല്ല ബന്ധമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി എന്നാല്‍, എത്തരത്തിലുള്ള ബന്ധമാണെന്ന് വിശദീകരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ട്രംപിന്റെ അപ്രതീക്ഷിത വിജയവും തുടര്‍ന്നുള്ള വിഷയങ്ങളും ചടങ്ങില്‍ ചര്‍ച്ചയായി.
അമേരിക്കയില്‍ അധികാരത്തില്‍ വരാനിരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലപാട് ഇന്ത്യയോട് കൂടുതല്‍ അനുകൂലമായിരിക്കും. രാഷ്‌ട്രീയനേതാക്കള്‍ പങ്കെടുത്ത വിരുന്ന് 75 മിനിറ്റോളം
നീണ്ടുനിന്നു.