പൂനയിലെ ആര്‍മി സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നല്‍കും

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 21 ഓഗസ്റ്റ് 2021 (14:38 IST)
പൂനയിലെ ആര്‍മി സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നല്‍കും. ടോക്കിയോ ഒളിംപിക്‌സില്‍ ജാവലിങ് ത്രോയില്‍ സ്വര്‍ണമെടല്‍ കരസ്ഥമാക്കി ഇന്ത്യയുടെ യശസ് ഉയര്‍ത്തിയതിന് ആദരസൂചകമായാണ് പേര് നല്‍കുന്നത്. തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് പേര് സ്റ്റേഡിയത്തിന് നല്‍കുന്നത്. കൂടാതെ ചടങ്ങില്‍ ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ആര്‍മിയിലെ 16താരങ്ങളെ ആദരിക്കുകയും ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :