കൊവിഡ് നെഗറ്റീവായ ശേഷം രക്ഷിതാക്കളുടെ മരണം: കുട്ടികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 20 ഓഗസ്റ്റ് 2021 (20:21 IST)
കൊവിഡ് നെഗറ്റീവായ ശേഷവും രക്ഷിതാക്കള്‍ മരണപ്പെട്ടാല്‍ കുട്ടികള്‍ക്ക് ധനസഹായം ലഭിക്കും. 18വയസുവരെയുള്ള കുട്ടികള്‍ക്കാണ് ധനസഹായം ലഭിക്കുന്നത്. കൊവിഡ് നെഗറ്റീവായ ശേഷം മൂന്നുമാസത്തിനുള്ളില്‍ രക്ഷിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്കാണ് സഹായം. കൊവിഡ് മൂലം രണ്ടു രക്ഷിതാക്കള്‍ മരണപ്പെട്ടാലും ആകെയുള്ള രക്ഷിതാവ് മരണപ്പെട്ടാലും സഹായത്തിന് അര്‍ഹതയുണ്ട്.

ഇതിനായി 3.19 കോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്. മുന്നുലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും കുട്ടിക്ക് 18വയസാകുന്നതുവരെ മാസം 2000രൂപയും നല്‍കും. കുട്ടികളുടെ ബിരുദ തലം വരെയുള്ള ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :