പുല്‍വാമയിലെ ഏറ്റുമുട്ടലില്‍ മൂന്നുഭീകരരെ സൈന്യം വധിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 5 ജനുവരി 2022 (09:51 IST)
പുല്‍വാമയിലെ ഏറ്റുമുട്ടലില്‍ മൂന്നുഭീകരരെ സൈന്യം വധിച്ചു. അതേസമയം പ്രദേശത്തെ ചന്ദ്ഗാമില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ തുടരുകയാണ്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാക്കിസ്ഥാന്‍ സ്വദേശിയാണ്. കൊല്ലപ്പെട്ടവരില്‍ നിന്ന് ആയുധങ്ങളുടെ പിടിച്ചെടുത്തിട്ടുണ്ട്. എം4, എകെ വിഭാഗത്തിലുള്ള തോക്കുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :