അനുബന്ധ വാര്‍ത്തകള്‍
- ശബരിമലയില്‍ വരുമാനം നൂറുകോടിക്കടുത്തെത്തി
- ഇന്ന് സംസ്ഥാന വ്യാപകമായി ആര്‍എസ്എസിന്റെ പ്രതിഷേധ പ്രകടനം; മുഴുവന്‍ പൊലീസുകാരും ഡ്യൂട്ടിയില്‍
- കെ-റെയില്‍ വേണ്ട കേരളം മതി എന്നതാണ് പ്രതിപക്ഷത്തിന്റെ മുദ്രാവാക്യമെന്ന് വിഡി സതീശന്
- ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയെ പേടി; ബിജെപി നേതാക്കള്‍ എഴുതി കൊടുക്കുന്നത് വായിക്കുന്നു: വിഡി സതീശന്
- രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്ത് 9 ശതമാനം കുട്ടികള്‍ക്ക് വാക്സിന് നല്‍കി; ഇന്ന് നല്‍കിയത് 98,084 പേര്‍ക്ക്
ആര്‍എസ്എസ് പ്രകടനം: ഓരോ സ്‌റ്റേഷന്‍ പരിധിയിലും വീഡിയോ ചിത്രീകരണത്തിനുള്ള സംവിധാനത്തിന് നിര്‍ദേശം
ആലപ്പുഴയില്‍ ഇന്ന് നടക്കുന്ന ആര്‍എസ്എസ് പ്രകടനത്തില്‍ ഓരോ സ്‌റ്റേഷന്‍ പരിധിയിലും വീഡിയോ ചിത്രീകരണത്തിനുള്ള സംവിധാനത്തിന് നിര്‍ദേശം. പ്രകടനക്കാര്‍ എത്തുന്ന വാഹന റൂട്ടുകള്‍ ഉള്‍പ്പെടെ നിരീക്ഷിക്കാനും എസ്എച്ച് ഓമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. താലൂക്കുകള്‍ കേന്ദ്രീകരിച്ചാണ് ആര്‍എസ്എസിന്റെ പ്രതിഷേധ പ്രകടനം. ഭീകരതയെ സര്‍ക്കാരും പൊലീസും പ്രോത്സാഹിപ്പിക്കുന്നെന്നാണ് ആര്‍എസ്എസിന്റെ ആരോപണം.
അതേസമയം മുഴുവന്‍ പൊലീസുകാരും ഇന്ന് ഡ്യൂട്ടിയില്‍ ഉണ്ട്. മതഭീകരതെക്കെതിരെ എന്ന മുദ്രാവാക്യവുമായാണ് പ്രകടനം. ഒരു തരത്തിലും സംഘര്‍ഷം ഉണ്ടാക്കാനുള്ള സാഹചര്യം ഒരുക്കരുതെന്ന് ഡിജിപി പ്രത്യേകം നിര്‍ദേശം നല്‍കി. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പൊലീസിന് നേരത്തേ വിവരം ലഭിച്ചിട്ടുണ്ട്.