അനുബന്ധ വാര്‍ത്തകള്‍
- കോവിഡ് ഡെഡ്ബോഡി മാനേജ്മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; അടുത്ത ബന്ധുക്കള്‍ക്ക് അത്യാവശ്യ സംസ്കാര ചടങ്ങുകള്‍ നടത്താന്‍ അനുമതി
- മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വെളളിയാഴ്ച എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും
- സോപ്പ് ഉപയോഗിയ്ക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കാറുണ്ടോ ? അറിയു !
- മനസ്സാണ് ഇവരുടെ ആയുധം, മനസ്സുവച്ചാൽ ഇവർ എന്തും നേടും !
- പുത്തൻ ഇന്നോവ ക്രിസ്റ്റ ഫെയ്സ്ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ, വില 16.26 ലക്ഷം മുതൽ
സുരക്ഷ വിലയിരുത്താന്‍ കരസേനാ മേധാവി നാഗാലാന്റിന്
കരസേനാ മേധാവി ജനറല്‍ എം മുകന്ദ് നരവാനെ നാഗാലന്റില്‍.വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ സുരക്ഷ സ്ഥിതിഗതികള്‍ വിലയിരുത്താനാണു അദ്ദേഹം നാഗാലാന്റിലെ ദിംപൂരില്‍ എത്തിയത്.ദിംപുരില് എത്തിയ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സുരക്ഷ സ്ഥിതിഗതികള്‍ വിലയിരുത്തുകയും അസ്സം, നാഗാലാന്റ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ അതിര്‍ത്തിയിലെ സൈനിക വിന്യാസത്തെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.
മികച്ച സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സൈനികരെ അഭിനന്ദിച്ച അദ്ദേഹം സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം അദ്ദേഹം നാഗാലാന്റിലെ വിവിധ സൈനിക കേന്ദ്രങ്ങളും നാഗാലാന്റിലും മണിപ്പൂരിലുമുള്ള അസ്സം റൈഫിള്‍സിന്റെ ആസ്ഥാനവും സന്ദര്‍ശിച്ചു.