1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian army killed terrorist

കശ്മീരില്‍ എട്ടുതീവ്രവാദികളെ സൈന്യം വധിച്ചു; രണ്ടാഴ്ചക്കിടെ കൊല്ലപ്പെട്ടത് ഇരുപതിലധികം തീവ്രവാദികള്‍

IndianArmy
കശ്മീരില്‍ എട്ടുതീവ്രവാദികളെ സൈന്യം വധിച്ചു. കഴിഞ്ഞ 24മണിക്കൂറിനിടെയാണ് എട്ടുതീവ്രവാദികള്‍ കൊല്ലപ്പെടുന്നത്. ഇതില്‍ രണ്ടു തീവ്രവാദികള്‍ പാംപോറില്‍ പള്ളിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇവരെ കണ്ണര്‍ വാതകം പ്രയോഗിച്ച് പള്ളിയില്‍ നിന്ന് പുറത്തിറക്കിയാണ് വധിച്ചത്. ഇവരെകൂടാതെ പാംപോറില്‍ മൂന്നുതീവ്രവാദികള്‍ കൂടി കൊല്ലപ്പെട്ടു.
 
പള്ളിക്കുള്ളില്‍ സ്‌ഫോടകവസ്തുക്കളോ തോക്കോ ഉപയോഗിച്ചില്ലെന്ന് ഐജി വിജയ് കുമാര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇരുപതിലധികം തീവ്രവാദികളാണ് കൊല്ലപ്പെടുന്നത്. അതിര്‍ത്തിയില്‍ സംഘര്‍ഷം നടക്കുന്ന സമയത്താണ് നുഴഞ്ഞുകയറ്റവും രൂക്ഷമാകുന്നത്.
About Writer
ശ്രീനു എസ്