അനുബന്ധ വാര്‍ത്തകള്‍
- ചൈന കാണിയ്ക്കുന്നത്ത് ശുദ്ധ തെമ്മാടിത്തം, ഇന്ത്യൻ അതിർത്തി സംഘർഷഭരിതമാക്കിയത് ചൈനീസ് സേനയെന്ന് അമേരിക്ക
- ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പിന്‍വലിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് അഡ്വ.സുമേഷ് അച്ചുതന് നടത്തുന്ന കാല്നടപദയാത്ര ഇന്ന് ശിവഗിരിയില്‍ സമാപിക്കും
- അതിർത്തിയിൽ ടാങ്കുകൾ വിന്യസിച്ച് ചൈനയുടെ പ്രകോപനം, യുദ്ധ വിമാനങ്ങളും ചിനുക് ഹെലികോപ്റ്ററുകളും സജ്ജമാക്കി ഇന്ത്യ
- തിരുവനന്തപുരത്ത് 24മണിക്കൂറിനിടെ എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച മൂന്നുപേരുടെ രോഗ ഉറവിടം വ്യക്തമല്ല
- ഒറ്റദിവസം 14,516 പേർക്ക് രോഗബാധ, 375 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷത്തിലേക്ക്
ഗാല്‍വാനില്‍ വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് അഞ്ചുകോടിരൂപ ധനസഹായം പ്രഖ്യാപിച്ച് തെലുങ്കാന സര്‍ക്കാര്‍
ഗാല്‍വാനില്‍ വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് അഞ്ചുകോടിരൂപ ധനസഹായം പ്രഖ്യാപിച്ച് തെലുങ്കാന സര്‍ക്കാര്‍. കൂടാതെ വീരമൃത്യുവരിച്ച മറ്റു സൈനികര്‍ക്ക് 10ലക്ഷം രൂപ വീതം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മുഖേനയായിരിക്കും ഈ തുക കൈമാറുന്നതെന്നും അദ്ദേഹം അറിയിച്ചു.
അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാരോടൊപ്പം രാജ്യം മുഴുവന്‍ ഉണ്ടാകണമെന്നും അവര്‍ക്ക് ആത്മവിശ്വാസവും സുരക്ഷയും നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സന്തോഷ് ബാബുവിന്റെ ഭാര്യയ്ക്ക് ജോലിയും വീട് വെയ്ക്കാന്‍ സ്ഥലവും നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.