ഇന്ത്യയും സ്വീഡനും ചേര്‍ന്ന് യുദ്ധവിമാനം നിര്‍മ്മിക്കും, പദ്ധതി മേയ്ക്ക് ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 12 ജൂണ്‍ 2015 (17:50 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്ന പദ്ധതിയായ മേയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് കുതിപ്പേകാന്‍ സ്വീഡന്‍ എത്തുന്നു. മേയ്ക്ക് ഇന്‍ പദ്ധതിയിലൂടെ ഇന്ത്യയില്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ സ്വീഡന്‍ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. ഇന്ത്യയുമായി ചേര്‍ന്ന് ലഘുയുദ്ധ വിമാനങ്ങള്‍ നിര്‍മ്മിക്കാനാണ് സ്വീഡന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പെടുത്തിയാകും യുദ്ധവിമാനം നിര്‍മ്മിക്കുക.

ഇന്ത്യയിലെത്തിയ സ്വീഡിഷ് പ്രതിരോധമന്ത്രി പീറ്റര്‍ ഹള്‍ട്ട്ക്വിസ്റ്റുമായി ഇന്ത്യന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് പ്രതിരോധ സഹകരണം ഉയര്‍ന്നുവന്നത്. പ്രതിരോധ രംഗത്ത് കൂടുതല്‍ സഹകരിക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :