ഇന്ത്യയില്‍ ബാലവേല ഇല്ലാതാകാന്‍ നൂറുവര്‍ഷമെടുക്കുമെന്ന് പഠന റിപ്പോര്‍ട്ട്

Last Modified വെള്ളി, 12 ജൂണ്‍ 2015 (12:57 IST)
ഇന്ത്യയില്‍ ഇല്ലാതാകാന്‍ നൂറുവര്‍ഷമെങ്കിലും എടുക്കുമെന്നു ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യു എന്ന സംഘടനയുടെ പഠന റിപ്പോര്‍ട്ട്. രാജ്യത്ത് പ്രതിവര്‍ഷം 2.2 ശതമാനം എന്ന അനുപാതത്തിലാണു ബാലവേല കുറഞ്ഞു വരുന്നത്.

ഇന്ന് ഇന്ത്യയില്‍ തൊഴിലാളികളായി ഒരു കോടിയിലേറെ കുട്ടികളുണ്ട്. 2001 മുതല്‍ 2011 വരെയുള്ള പത്തുവര്‍ഷത്തിനിടെ നഗരങ്ങളില്‍ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണത്തില്‍ 53 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായാണ് റിപ്പോര്‍ട്ട് കാണിക്കുന്നത്.

ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണു ബാലതൊഴിലാളികള്‍ കൂടുതലായുള്ളത്.
ഈ സംസ്ഥാനങ്ങളില്‍ ദാരിദ്ര്യവും പട്ടിണിയും ചൂഷണം ചെയ്ത് 55 ലക്ഷം കുട്ടികള്‍ ബാലവേലയ്ക്കിരകളായി കഴിയുന്നുവെന്ന് ക്രൈ പോളിസി ആന്‍ഡ് ഡയറക്ടര്‍ കോമള്‍ ഗണോത്ര പറഞ്ഞു. ഗ്രാമങ്ങളെക്കാള്‍ നഗരങ്ങളിലാണു കുടിയേറ്റവും ബാലവേലയും കാണപ്പെടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :