സാമ്പത്തിക വളര്‍ച്ചയില്‍ ചൈനയെ കടത്തിവെട്ടാന്‍ ഇന്ത്യ

ന്യൂഡല്‍ഹി| Last Modified വെള്ളി, 12 ജൂണ്‍ 2015 (10:33 IST)
സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ഈ വര്‍ഷം തന്നെ ചൈനയെ മറികടക്കുമെന്ന് ലോക ബാങ്കിന്റെ റിപ്പൊര്‍ട്ട്. 2015 വര്‍ഷത്തില്‍ ഇന്ത്യ 7.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രതീക്ഷിക്കുന്നത് 7.1 ശതമാനം വളര്‍ച്ചയാണ്. ലോകബാങ്കിന്റെ അതിവേഗം വികസിച്ചുകൊണ്‌ടിരിക്കുന്ന സമ്പദ്‌ വ്യവസ്ഥകളെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

റിപ്പൊര്‍ട്ടില്‍ കറന്റ്‌ അക്കൌണ്‌ട്‌ കമ്മി (സിഎഡി), ധനക്കമ്മി, നാണ്യപ്പെരുപ്പം തുടങ്ങി സമ്പദ്‌വ്യവസ്ഥയെ ആശങ്കപ്പെടുത്തുന്ന ഘടകങ്ങളെ എണ്ണവിലയിലുണ്‌ടായ കുറവുകൊണ്‌ടു
ഇന്ത്യ ഫലപ്രദമായി കൈകാര്യം ചെയ്തുവെന്നും സാമ്പത്തിക നയങ്ങളില്‍ തുടര്‍ന്നുവരുന്ന നവീകരണങ്ങള്‍ രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :