അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; ബിഎസ്എഫ് തിരിച്ചടിച്ചു

ഇന്ത്യ പാകിസ്ഥന്‍ വെടിവെപ്പ് , അതിര്‍ത്തി , ജമ്മു , പാക് , ബിഎസ്എഫ്
ജമ്മു| jibin| Last Modified വെള്ളി, 12 ജൂണ്‍ 2015 (11:11 IST)
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലഘിച്ചു. ജമ്മുവിലെ പർഗ്‌വാൾ സബ്സെക്ടറിലെ മൂന്ന് ബിഎസ്എഫ് പോസ്റ്റുകൾക്കു നേരെയാണ് പാക് വെടിവെപ്പ് ഉണ്ടായത്. പുലർച്ചെ പന്ത്രണ്ടു മണിക്ക് ശേഷം ആരംഭിച്ച വെടിവെപ്പ് അരമണിക്കൂറോളം നീണ്ടുനിന്നു.

പാകിസ്ഥാന്‍ വെടിയുതിര്‍ത്തതോടെ ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചു. ആളപായമോ നാശനഷ്ടമോ ഇന്ത്യൻ ഭാഗത്തു നിന്നു റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ രാവിലെ 9.15 മുതലാണ് വെടിനിർത്തൽ ലംഘനങ്ങൾ പാക്കിസ്ഥാൻ ആരംഭിച്ചതെന്നു പ്രതിരോധ വക്താവ് ലഫ് കേണൽ മനീഷ് മെഹ്ത അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :