അനുബന്ധ വാര്‍ത്തകള്‍
- August 8, Quit India Movement Day: ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം
- സഹപാഠികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് സ്കൂളിലെ വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തി അഞ്ചാം ക്ലാസുകാരന്
- ധർമ്മസ്ഥലയിൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം, സൗജന്യയുടെ അമ്മാവൻ്റെ വാഹനം തകർത്തു, പ്രദേശത്ത് കനത്ത സുരക്ഷ
- India - USA Trade:ട്രംപിന്റെ ആവശ്യങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുന്നത്, പ്രതിരോധിക്കുകയല്ലാതെ മാര്‍ഗമില്ല, പ്രതികരിക്കാതെ പ്രധാനമന്ത്രി
- Modi China Visit: അമേരിക്കയ്ക്കെതിരെ സഖ്യം അണിയറയിലോ?, ചൈന സന്ദർശിക്കാൻ മോദി, ഷാങ്ഹായി ഉച്ചക്കോടിയിൽ പങ്കെടുക്കും
മറ്റു രാജ്യങ്ങളുമായുള്ള ബന്ധം അമേരിക്ക നിര്‍ദേശിക്കുമ്പോലെ തീരുമാനിക്കാനാവില്ലെന്ന് ഇന്ത്യ; പരമാധികാരം സംരക്ഷിക്കും
പിന്നാലെ ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച തീരുവയില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പറഞ്ഞ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.
മറ്റു രാജ്യങ്ങളുമായുള്ള ബന്ധം അമേരിക്ക നിര്‍ദേശിക്കുമ്പോലെ തീരുമാനിക്കാനാവില്ലെന്ന് ഇന്ത്യ. തിരുവാ വിഷയത്തില്‍ പരമാധികാരം സംരക്ഷിച്ച് നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. പിന്നാലെ ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച തീരുവയില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പറഞ്ഞ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ട്രംപിന്റെ ഭീഷണി നേരിടാന്‍ ഇന്ത്യയും ബ്രസീലും ഒന്നിച്ചു നില്‍ക്കുമെന്ന് ബ്രസീല്‍ ഇതിനിടെ വ്യക്തമാക്കി.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിയെന്നും ബ്രസീല്‍ പ്രസിഡന്റ് ലുല ദാ സില്‍വ അറിയിച്ചു. അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് അജിത് ഡോവല്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം പ്രസിഡന്റ് വരുന്ന തീയതി തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ സന്ദര്‍ശനം ഉണ്ടാകുമെന്ന് ഇന്റര്‍ഫാക്സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്ക ഇന്ത്യയ്ക്കുമേല്‍ 50 ശതമാനം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് റഷ്യന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന വാര്‍ത്ത വരുന്നത്. അതേസമയം 50 ശതമാനം തീരുവയ്ക്ക് പിന്നാലെ വീണ്ടും ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടര്‍ന്നാല്‍ ഇനിയും ഇന്ത്യക്കുനേരെ ഉപരോധങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായി വ്യാപാരങ്ങള്‍ നടത്തുന്ന മറ്റു രാജ്യങ്ങള്‍ക്കും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി.