അഭിറാം മനോഹർ|
Last Modified വ്യാഴം, 7 ഓഗസ്റ്റ് 2025 (12:39 IST)
ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സൗജന്യയുടെ അമ്മാവന്‍ വിഠല്‍ ഗൗഡയുടെ വാഹനം തകര്‍ത്തു. ധര്‍മ്മസ്ഥല ട്രസ്റ്റിനെ അനുകൂലിക്കുന്ന അക്രമികളാണ് വാഹനം തകര്‍ത്തത്. ഇന്നലെ പ്രദേശത്ത് സംഭവങ്ങള്‍ ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിലാണ് വാഹനം തകര്‍ത്തത്. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ക്കുകയും സീറ്റുകള്‍ കുത്തികയറുകയും ചെയ്തിരുന്നു. 2012ലാണ് ധര്‍മ്മസ്ഥലയില്‍ വെച്ച് ബലാത്സംഗത്തിന് ഇരയായി 17കാരിയായ സൗജന്യ കൊല്ലപ്പെട്ടത്.
മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ധര്‍മ്മസ്ഥലയില്‍ ഒരുക്കിയിരിക്കുന്നത്. വെസ്റ്റേണ്‍ സോണ്‍ ഐജിയും ദക്ഷിണ കന്നട എസ് പിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘര്‍ഷസാധ്യത പരിഗണിച്ച് അഞ്ച് ബറ്റാലിയന്‍ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇന്ന് രാവിലെയും പ്രത്യേക അന്വേഷണസംഘം യോഗം ചേരും. പ്രദേശത്ത് നാല് യൂട്യൂബര്‍മാരെ ആക്രമിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.