75 കോടി മുടക്കി ക്ലൈമാക്സ് ഷൂട്ട്, പ്രഭാസിന്റെ സലാര്‍ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 ഫെബ്രുവരി 2022 (09:06 IST)

പ്രഭാസ്- ശ്രുതി ഹാസന്‍ ടീമിന്റെ സലാര്‍ ഒരുങ്ങുകയാണ്.കെജിഎഫിന്റെ വിജയത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗിനായി മാത്രം കോടികള്‍ നിര്‍മാതാക്കള്‍ ചെലവഴിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

75 കോടി രൂപയോളം വരും ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യാന്‍ എന്നാണ് വിവരം.കന്നഡ ചിത്രമായ ഉഗ്രമിന്റെ റീമേക്ക് ആണ് സലാര്‍ എന്നും പറയപ്പെടുന്നു.
രാധേ ശ്യാമിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രഭാസ്. സംവിധായകന്‍ നാഗ് അശ്വിനൊപ്പം ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രവും നടന് മുമ്പിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :