ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്ക് കസ്റ്റംസിന്റെ നോട്ടീസ്

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 25 ജൂലൈ 2020 (07:34 IST)
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്ക് കസ്റ്റംസ് നോട്ടീസ് അയയ്ക്കും. സംസ്ഥാനത്തെ മയക്കുമരുന്ന്-കള്ളക്കടത്ത് സംഘങ്ങളെ കുറിച്ചൂള്ള വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾക്ക് കൈമാറിയിരുന്നു എന്ന ലോക്‌നാഥ് ബെഹ്റയുടെ മാധ്യമ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നോട്ടീസ് അയയ്ക്കുക.

കള്ളക്കടത്ത്-മയക്കുമരുന്ന് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഏജൻസികൾക്ക് നൽകിയിരുന്നു എന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലോക്‌നാഥ് ബെഹറ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസിന്റെ കയ്യിലുള്ള എല്ലാ വിവരങ്ങളും കൈമാറണം എന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നിയമം 151 ആം വകുപ്പ് പ്രകാരമാണ് നോട്ടീസ് ആയയ്ക്കുക.

അതേസമയം കള്ളക്കടത്ത് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് സിഐഎസ്എഫ് രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്. കള്ളക്കടത്ത് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറി എന്നായിരുന്നു ലോക്‌നാഥ് ബെഹ്‌ര വ്യക്തമാക്കിയത്. ചില പാർട്ടി നേതാക്കൾ ഇക്കാര്യം ചാനൽ ചർച്ചകളിൽ ഉന്നയിയ്ക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :