1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports first Coronavirus case in Kerala

കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗം ചൈനയിൽ നിന്ന് എത്തിയ വിദ്യാർത്ഥിക്ക്

വിദ്യാർത്ഥിയുടെ നില ഗുരുതരമല്ലെന്നും സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.

Corona Virus
ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാൻ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 
 
വിദ്യാർത്ഥിയുടെ നില ഗുരുതരമല്ലെന്നും സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. വാർത്താ ഏജൻസിയായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 
 
കേരളത്തിലെ കൊറോണ ബാധ കേന്ദ്രസർക്കാരാണ് സ്ഥിരീകരിച്ചത്. ഡൽഹിയിലെ ഐ‌സൊലേഷൻ നിരീക്ഷണത്തിലായിരുന്ന മൂന്ന് പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. 
അടുത്ത ലേഖനം
കേരളത്തിലും കൊറോണ; വിദ്യാർത്ഥിനി തൃശൂർ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ, ആരോഗ്യനില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രി