ഗോഡ്‌സെയും മോദിയും വിശ്വസിക്കുന്നത് ഒരേ ആശയത്തിൽ, പൗരത്വത്തിന് തെളിവ് ചോദിക്കാൻ മോദി ആര്?; ആഞ്ഞടിച്ച് രാഹുൽ

ക‌ൽപ്പറ്റയിൽ ലോങ് മാർച്ചിന് ശേഷം പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയ്‌നാ തോമസ്| Last Modified വ്യാഴം, 30 ജനുവരി 2020 (13:53 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി രാജ്യത്തെ ജനങ്ങളെ വിഭജിച്ച് വെറുപ്പ് പടർത്തി കൊള്ളയടിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദിയും ഗോഡ്‌സെയും ഒരേ ആശയത്തിന്റെ വക്താക്കളാണ്. എന്നാൽ ഒരു കാര്യത്തിൽ മാത്രമെ വ്യത്യാസമുള്ളൂ. ഗോഡ്‌സെയുടെ പിൻഗാമിയാണെന്ന് പറയാൻ മോദി തയ്യാറാവുന്നില്ലെന്നും മാത്രം രാഹുൽ പറഞ്ഞു. ക‌ൽപ്പറ്റയിൽ ലോങ് മാർച്ചിന് ശേഷം പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്കാര്‍ക്ക് ഞങ്ങള്‍ ഇന്ത്യക്കാര്‍ ആണെന്ന് തെളിയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഞാന്‍ ഒരു ഇന്ത്യക്കാരനാണെന്ന് തെളിയിക്കാന്‍ മോദിക്ക് ആരാണ് അധികാരം കൊടുത്തത്. ആരാണ് ഇന്ത്യന്‍, ആര് ഇന്ത്യക്കാരനല്ല എന്ന് തെളിയിക്കാനുള്ള ലൈസന്‍സ് ആരാണ് മോദിക്ക് നല്‍കിയതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

ഇന്ന് നിരക്ഷരനായ ഒരു മനുഷ്യന്‍ ഇന്ത്യ എന്ന ആശയത്തെ വെല്ലുവിളിക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹത്തിന് ഈ രാജ്യത്തെ മനസ്സിലാക്കാനായിട്ടില്ല. അദ്ദേഹം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും വിശ്വസിക്കുന്നത് ഒരേ ആശയത്തിലാണെന്നും അത് പറയാനുള്ള ചങ്കൂറ്റം മോദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :