റെയ്‌നാ തോമസ്|
Last Modified വ്യാഴം, 30 ജനുവരി 2020 (08:04 IST)
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരണമടഞ്ഞവരുടെ എണ്ണം 170. ബുധനാഴ്ച മാത്രം ചൈനയില്‍ 38 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ആയിരം പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചു. ഇതോടെ 7,771 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. 12,167 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്.
അതിനിടെ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ലോകാര്യോഗ സംഘടന ഇന്ന് തീരുമാനമെടുക്കും.
അതിനിടെ കൊറോണ വൈറസ് നിയന്ത്രണാതിതമായി പടരുന്ന പശ്ചാത്തലത്തില്‍ സൈന്യത്തോട് രംഗത്തിറങ്ങാന്‍ ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിങ് നിര്‍ദേശം നല്‍കി. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കാന്‍ ചൈനീസ് പ്രധാനമന്ത്രി സൈന്യത്തോട് ആവശ്യപ്പെട്ടതായി ഷിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.