രാജ്യത്ത് 88 ദിവസങ്ങള്‍ക്കുള്ളിലെ എറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്ക് ഇന്ന്

ശ്രീനു എസ്| Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (10:51 IST)
രാജ്യത്ത് 88 ദിവസങ്ങള്‍ക്കുള്ളിലെ എറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്ക് ഇന്ന്. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ രാജ്യത്ത് 53,256 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 78,190പേര്‍ രോഗമുക്തരായിട്ടുണ്ട്. കൂടാതെ രോഗം മൂലം 1422 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,99,35,221 ആയി ഉയര്‍ന്നു.

ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത് 3,88,135 പേരാണ്. നിലവില്‍ 7,02,887 പേരാണ് രോഗം മൂലം ചികിത്സയില്‍ കഴിയുന്നത്. 28 കോടിയിലേറെ പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :