1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident in ramanattukara 5 died

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: അഞ്ചുപേര്‍ മരിച്ചു

Accident
കോഴിക്കോട് രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന അഞ്ചുപേരും മരണപ്പെട്ടു. ചെര്‍പ്പുളശേരി സ്വദേശികളാണ് അപകടത്തില്‍പെട്ടത്. മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, ഹസൈനാര്‍, താഹിര്‍ എന്നിവരാണ് മരണപ്പെട്ടത്. 
 
ഇവര്‍ എയര്‍പോര്‍ട്ടില്‍ പോയി വരുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കശ്മീര്‍ താഴ്‌വരയിലെ 15 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യം