ശ്രീനു എസ്|
Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (09:10 IST)
കശ്മീര്‍ താഴ്‌വരയിലെ 15 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തി. ബുദ്ഗാം, പാംപോര്‍, കക്കപ്പോര, അവന്തിപോര, അനന്ത്‌നാഗ് എന്നിവിടങ്ങളിലാണ് വൈഫൈ സൗകര്യം ഏര്‍പ്പെടുത്തിയത്. റെയില്‍ടെല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് വൈഫൈ ഒരുക്കിയതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്ത് പൊതുവൈഫൈ സൗകര്യമുള്ള റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം 6021 ആണ്. ഡിജിറ്റല്‍ ഇന്ത്യക്ക് വലിയൊരു മുതല്‍ കൂട്ടാണിതെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.