അനുബന്ധ വാര്‍ത്തകള്‍
- കൂടത്തായി കൊലപാതകകേസ് പ്രതി ജോളിക്കെതിരെ വിവാഹ മോചന ഹര്‍ജി നല്‍കി ഭര്‍ത്താവ്
- കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
- തിരുവനന്തപുരത്ത് പ്രണയം നിരസിച്ചതിന്റെ പേരില്‍ കുത്തേറ്റ 20കാരി മരിച്ചു
- അഫ്ഗാനില്‍ നിന്ന് അമേരിക്ക വിട്ടു; ആഘോഷമാക്കി താലിബാന്
- അധ്യാപകദിനമായ സെപ്റ്റംബര്‍ അഞ്ചിനകം സംസ്ഥാനത്തെ എല്ലാ അധ്യാപകരുടേയും വാക്സിനേഷന് പൂര്‍ത്തിയാക്കും
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 30,941; മരണം 350
രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 30,941 കൊവിഡ് കേസുകള്‍. 36,275 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം മൂലം 350 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 3,19,59,680 ആയിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 3,70,640 പേരാണ്. ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം
4,38,560 ആണ്. ഇതുവരെ 64,05,28,644 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.