കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,43,144 പേര്‍ക്ക്; മരണം 4000

ശ്രീനു എസ്| Last Modified വെള്ളി, 14 മെയ് 2021 (10:44 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,43,144 പേര്‍ക്കാണ്. കൂടാതെ രോഗം മൂലം 4000പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,44,776 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,40,46,809 ആയി ഉയര്‍ന്നിട്ടുണ്ട്.

ഇതുവരെ രാജ്യത്ത് 2,62,317 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടിട്ടുള്ളത്. നിലവില്‍ 37,04,893 പേരാണ് രോഗം മൂലം ചികിത്സയിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :