തിരുവനന്തപുരത്ത് പടക്ക നിര്‍മാണ ശാലയില്‍ ഇടിമിന്നലേറ്റ് തീപിടുത്തം: മരണം രണ്ടായി

ശ്രീനു എസ്| Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (08:20 IST)
തിരുവനന്തപുരത്ത് പടക്ക നിര്‍മാണ ശാലയില്‍ ഇടിമിന്നലേറ്റുണ്ടായ തീപിടുത്തത്തില്‍ മരണം രണ്ടായി. പടക്ക നിര്‍മാണശാലയിലെ ജീവനക്കാരിയായ സുശീല(58) ആണ് ഇന്നലെ മരിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പിന്നാലെയാണ് പടക്ക നിര്‍മാണ ശാലയുടെ ഉടമകൂടിയായ സൈലസും മരണത്തിന് കീഴടങ്ങിയത്.

പടക്ക നിര്‍മാണ ശാല പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സംഭവ സമയത്ത് സുശീലയുടെ ഭര്‍ത്താവ് ഷെഡിന് പുറത്തു നില്‍ക്കുകയായിരുന്നു. ഇയാള്‍ ഓടി രക്ഷപ്പെട്ടു. പടക്കനിര്‍മാണ ശാല റബ്ബര്‍തോട്ടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പാലോട് പൊലീസ് സംഭവം അന്വേഷിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :