1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 13,166 fresh COVID19 cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 13,166 പേര്‍ക്ക്; മരണം 302

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 13,166 പേര്‍ക്ക്. കൂടാതെ രോഗബാധിതരായിരുന്ന 26,988 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗംമൂലം പുതിയതായി 302 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 1,34,235 പേരാണ്. 
 
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി 1.28 ശതമാനമാണ്. ഇതുവരെ രോഗം മൂലം മരണപ്പെട്ടത് 5,13,226 പേരാണ്. അതേസമയം കൊവിഡ് വാക്‌സിനേഷന്‍  1,76,86,89,266 ആയിട്ടുണ്ട്.
അടുത്ത ലേഖനം
യുദ്ധപ്രഖ്യാപനത്തോടെ കുതിച്ചുയര്‍ന്ന ക്രൂഡ് ഓയില്‍-സ്വര്‍ണവിലകളില്‍ നേരിയ കുറവ്; കാരണം ഇതാണ്