ഉറപ്പ് ലംഘിച്ച് പുതിന്‍; ആക്രമണം ജനവാസ കേന്ദ്രങ്ങളിലും, ഏഴ് മരണം

രേണുക വേണു| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (15:57 IST)

ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തില്ലെന്ന ഉറപ്പ് ലംഘിച്ച് റഷ്യ. യുക്രൈനിലെ ജനവാസ മേഖലയില്‍ റഷ്യ ആക്രമണം നടത്തി. ഏഴ് മരണം സ്ഥിരീകരിച്ചു. സാധാരണ പൗരന്‍മാരും കൊല്ലപ്പെട്ടതായി ഇന്ത്യയിലെ യുക്രൈന്‍ സ്ഥാനപതി അറിയിച്ചു. ജനങ്ങള്‍ ജീവന്‍ രക്ഷിക്കാന്‍ ബങ്കറുകളിലേക്ക് മാറുന്നു. കീവില്‍ നിന്ന് ജനങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്തു തുടങ്ങിയതായും റിപ്പോര്‍ട്ട്. നഗരമേഖലകളിലും റഷ്യ ആക്രമണം നടത്തുന്നതായി യുക്രൈന്‍ പ്രസിഡന്റ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :