സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 26 നവംബര്‍ 2021 (10:19 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 10,549 പേര്‍ക്ക്. കൂടാതെ കഴിഞ്ഞമണിക്കൂറുകളില്‍ കൊവിഡ് ചികിത്സയിലായിരുന്ന 9,868 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. അതേസമയം പുതിയതായി രോഗം മൂലം 488 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 1,10,133 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.