മഴ ശക്തം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (08:33 IST)
മഴ ശക്തമായതിനെതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു. നിലവില്‍ രണ്ടു ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 30 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. സെക്കന്റില്‍ 798 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നു. 2300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നു.
നിലവില്‍ 141.45 അടിവെള്ളമാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ശ്രീലങ്കന്‍ തീരത്തെ ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. തെക്കന്‍ കേരളത്തിലാണ് മഴ ശക്തമാകുന്നത്. അടുത്ത ദിവസങ്ങളിലും മഴ ശക്തമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :